SEARCH


Ippally Theyyam - ഐപ്പള്ളി തെയ്യം

Ippally Theyyam - ഐപ്പള്ളി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ippally Theyyam - ഐപ്പള്ളി തെയ്യം

ചാലാട്ട് തറയെന്ന വലിയൊരു വയലിൻ്റെ ഉടമയാണ് അഴീക്കോട് നാടുവാഴി എബ്രാന്തിരി. കൃഷി പണിയിൽ പുലയരാണ് അയാളെ സഹായിച്ചിരുന്നത്. പിത്താരി എന്ന് പേരായ ഒരു പുലയ ബാലൻ അവിടെ ഉണ്ടായിരുന്നു. എബ്രാന്തിരിക്ക്‌ അവനോട് വലിയ സ്നേഹവും വിശ്വാസവുമാണ്. അച്ഛനമ്മമാർ ചെറുപ്പത്തിലേ മരിച്ചു പോയ ആ അനാഥ ശിശുവിനെ അദ്ദേഹമാണ് നല്ല നിലയിൽ വളർത്തിയത്. കന്നു കാലികളെ മേയിക്കുവാനാണ് ആദ്യമൊക്കെ പിത്താരിയെ നിയോഗിച്ചത്, ക്രമേണ വയലിൽ കൃഷി നടത്തേണ്ട ഉത്തരവാദിത്തമൊക്കെ അവനെ ഏല്പിച്ചു. പിത്താരിയാകട്ടെ യഥാകാലം കൃഷിപണികൾ നടത്തിച്ചു പോന്നു. മഴ പെയ്ത് വയലിൽ വെള്ളം കയറിയ സമയം. പിത്താരി വയലിലൊക്കെ നടന്നു നോക്കുകയാണ്. അപ്പോൾ ഒരു മാളത്തിൽ രണ്ടു ഞണ്ടുകളെ കാണുവാൻ ഇടയായി പിത്താരി കുട അവിടെ വെച്ച് ഞണ്ടിനെ പിടിക്കുവാൻ ശ്രമിക്കുകയാണ്. ആ സമയത്താണ് കോലത്തിരി രാജാവും നായർമാരും ആ വഴിക്ക് വന്നത് പുലയാനായ പിത്താരിക്ക് വഴി മാറി, തീണ്ടൽ തീർന്ന് നിൽക്കുവാൻ സമയം കിട്ടിയില്ല. അരിശം വന്ന കോലത്തിരി രാജാവ് കയ്യിലുള്ള തോക്കെടുത് പിത്താരിയുടെ നെറ്റിതടത്തിൽ വെടിവെച്ചു. അവൻ അവിടെ തന്നെ വീണു മരിച്ചു പോയി. വെടി യുടെ ശബ്ദം കേട്ട് എബ്രാന്തിരി സംഭവ സ്ഥലത്തെത്തിയെങ്കിലും, തമ്പുരാൻ അയാളെയും വെടിവെച്ചു വീഴ്ത്തുകയാണുണ്ടായത്. അരമനയിൽ വിവരം അറിഞ്ഞു. എബ്രാന്തിരിയുടെ ശവം പട്ടുകൊണ്ടും, പിത്താരിയുടെ ശവം മുണ്ട് കൊണ്ടും പൊതിഞ്ഞെടുക്കുവാൻ ശ്രമിച്ചു. പക്ഷേ ശവമുയർത്തുവാൻ കഴിഞ്ഞില്ല. രണ്ടു ശവവും ഒരേപോലെ പട്ടിട്ടു മൂടിയപ്പോൾ ഉയർത്താൻ കഴിഞ്ഞു. ഒരേ സ്ഥലത്താണ് ആ രണ്ട് ശവങ്ങളും സംസ്കരിച്ചത്.

ശേഷം കോലത്തിരി രാജാവിൻ്റെ രാജധാനിയിൽ വളരെ ദുരിതങ്ങളും ദുർനിമിത്തങ്ങളുമുണ്ടായി കുട്ടികൾക്കെല്ലാം ആദിയും പിരാന്തും പിടിപെട്ടു കണിശനെ വരുത്തി രാശിനോക്കിയപ്പോൾ പിത്താരിയുടെയും എബ്രാന്തിരിയുടെയും കോപമാണെന്ന് മനസിലായി ഈ പരേതർക്ക് സ്ഥാനമുറപ്പിക്കുകയും, പിത്താരിയുടെ കോലം കെട്ടിയാടിക്കുകയും ചെയ്താലേ കോപം ശമിക്കുകയുള്ളു എന്നറിഞ്ഞു. പിത്താരി ക്ക് ഐപ്പള്ളി തെയ്യം എന്നാണ് പേര് കൽപ്പിച്ചു നൽകി, എബ്രാന്തിരിയെ എബ്രാൻ കുരിക്കൾ എന്ന തെയ്യമായി മാറി.

രണ്ടു തെയ്യങ്ങളും പുലയ സമുദായക്കാരാണ് കെട്ടിയാടുന്നത്.

കവ്വായി കൊട്ടക്കീഴിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലും ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848